Breaking News

തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ഉള്‍പ്പെടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. 

പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നുള്ള കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ് കൗണ്ടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. 

ജസ്ദീപ് സിങ് (36) ജസ്‌ലീന്‍ കൗര്‍ (27), ഇവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആരൂഹി ദേരി, കുഞ്ഞിന്റെ അമ്മാവന്‍ അമന്‍ദീപ് സിങ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യാന റോഡിലെ ഒരു തോട്ടത്തിലാണ് ബുധനാഴ്ച ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

തോട്ടം തൊഴിലാളിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. നാലു മൃതദേഹങ്ങളും അടുത്തടുത്താണ് കിടന്നിരുന്നത്. ജീസസ് മാനുവല്‍ സല്‍ഗഡോ എന്നയാളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.കുടുംബത്തെ ബന്ധികളാക്കി ട്രക്കിലേക്ക് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാല്‍ഗഡോയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top