Breaking News

തൃശൂരിൽ സൈക്കിൾ കടയിൽ വൻ തീപിടിത്തം

Photo:Anish Antony

തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം സൈക്കിൾ കടയിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ചേ മുക്കാലിനായിരുന്നു കടയ്ക്ക് തീപിടിച്ചത്. നാലു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തം. ഫയർഫോഴ്സിന്റെ നാലു യൂണിറ്റുകൾ എത്തിയാണ് തീപിടിച്ചത്. സൈക്കിൾ കടയിലെ ജീവനക്കാർ ഇറങ്ങിയോടി. ആർക്കും പരുക്കില്ല. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്ക്കറിന്റെ നേതൃത്വത്തിൽ ഇരുപതിലേറെ ഉദ്യോഗസ്ഥർ തീ കെടുത്താൻ മെനക്കെട്ടു. തൊട്ടടുത്ത കെട്ടിടത്തിലേയ്ക്ക് തീ പടരാതെ നോക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top