Breaking News

മരിയാര്‍ പൂതം പിടിയിൽ

കൊച്ചി:കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയിലായി. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.ഇന്നു പുലര്‍ച്ചെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു. 

തുടര്‍ന്ന് മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടി. തലയ്ക്ക് സാരമായി പരിക്കേറ്റു. 

ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി. പൊലീസിനെ വിളിച്ചുവരുത്തി മോഷ്ടാവിനെ കൈമാറിയിരുന്നു. കൊച്ചിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മരിയാര്‍ പൂതം.

കുറച്ചു നാളുകളായി പോലീസും നാട്ടുകാരും ഇയാള്‍ക്കായി രംഗത്തുണ്ടായിരുന്നു. മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവ് മരിയാര്‍ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച്‌ രക്ഷപ്പെടും.

റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാള്‍ ഓടി മറയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മരിയാര്‍ പൂതത്തെ പിടിക്കാന്‍ വാട്‌സ്‌ആപ്പില്‍ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് മരിയാര്‍ പൂതം പിടിയിലാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top