Breaking News

യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹമാണ് ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയമുള്ളത്.സംഭവത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.പൂവത്തെ വീട്ടിൽ എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോൾ മൃതദേഹം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിട്ടുണ്ട്.ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top