മുവാറ്റുപുഴ: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്ര സന്നിധിയിൽ കന്നിമാസ ആയില്യ പൂജ നടന്നു. വലിയ ഭക്തജന തിരക്കാണ് ആയില്യ പൂജയ്ക്ക് ഉണ്ടായത്. ക്ഷേത്ര തന്ത്രി ശ്രീ കെ വി സുഭാഷ് തന്ത്രിയുടെ നേതൃത്വത്തിൽ ഇവിടെ മാത്രം കണ്ടുവരുന്ന വിശേഷാൽ തളിച്ച് കൊടുക്കൽ പൂജയും ഭകതജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. അതിന് ശേഷം നൂറും പാലും വഴിപാട് നടത്തി. അതിവിപുലമായി നടന്ന പൂജാ ചടങ്ങുകളിൽ വലിയ ഭക്തജന സാന്നിധ്യമാണ് ഉണ്ടായത്.
കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്ര സന്നിധിയിൽ കന്നിമാസ ആയില്യ പൂജ നടന്നു
By
September 28, 2022 12:49 pm