Ernakulam

കൊച്ചിയിൽ വയോധിക വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

കൊച്ചി: വയോധിക വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. മരട് മാങ്കായില്‍ സ്കൂളിനു പിന്നില്‍ താമസിക്കുന്ന മംഗലപ്പിള്ളില്‍ ശാരദ(76)ആണ് മരിച്ചത്.

രാവിലെ വീട്ടിലെത്തിയ മകനാണ് ശാരദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍, സമീപത്തു താമസിക്കുന്ന മകന്റെ വീട്ടില്‍ പോകുമെങ്കിലും രാത്രി കുടുംബവീട്ടിലാണ് ഉറങ്ങിയിരുന്നത്. ഒരു കാല്‍ ഒഴികെ ശരീരം പൂര്‍ണമായും കത്തിയിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top