Breaking News

വിദ്യാര്‍ത്ഥി തെറിച്ച്‌ വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്‌ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

കൊല്ലം:വിദ്യാര്‍ത്ഥി തെറിച്ച്‌ വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്‌ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും.കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുനിലാണ് ബസില്‍ നിന്ന് വീണത്. താന്‍ വീണത് അറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നിഖില്‍ പറഞ്ഞു. താന്‍ വീഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളമുണ്ടാക്കി. എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറാകാതെ കടന്നുപോയെന്നാണ് നിഖില്‍ ആരോപിക്കുന്നത്.

നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.ചീരങ്കാവിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയശേഷം ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തി അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്.

തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റ് റോഡില്‍കിടന്ന നിഖിലിനെ പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എഴുകോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന്‍ ഹോംഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ്ബാബുവാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top