തൃശൂർ കേച്ചേരിയിൽ മൂന്ന് വയസായ ആൺകുട്ടിയുടെയും മാതാവിന്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്.മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്ന പുഴയില്‍ ചാടിയത്. കുട്ടി അങ്കൺവാടിയിലാണ് പഠിക്കുന്നത്. കുഞ്ഞിന് സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശേഷിക്കുറവും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂർ കേച്ചേരിയിൽ യുവതിയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
By
September 20, 2022 3:04 pm