Breaking News

ബില്ലുകളില്‍ ഒപ്പിടില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, ഈ നാടകത്തിൽ ഞങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശന്‍ പറഞ്ഞു.സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും ഒന്നിക്കും. ഈ നാടകത്തില്‍ പ്രതിപക്ഷം കഥാപാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടക്കാരനായ വിസിയായി നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു.

രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. 2019 ല്‍ നടന്ന സംഭവം ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത് എന്താണെന്നറിയില്ല. അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ലോകായുക്ത ബില്ലും, സര്‍വകലാ ശാലാ ബില്ലും ഒപ്പ് വെക്കില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top