തൊടുപുഴ: മലങ്കര ജലാശയത്തില്‍ കാലുതെറ്റി വീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), കോട്ടയം സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ് ഫിര്‍ദോസ്.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഫിര്‍ദോസും അമലും രണ്ട് കൂട്ടുകാര്‍ക്കൊപ്പം തൊടുപുഴയില്‍ എത്തിയത്. മടങ്ങും വഴി കാല് കഴുകാന്‍ കാഞ്ഞാര്‍ ടൗണിന് സമീപം പാലത്തിന് താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.