Breaking News

ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് വിവാഹിതനായി

തിരുവനന്തപുരം: മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകൾ ശ്വേതയാണ് വധു​. തിരുവനന്തപുരം ആക്കുളത്ത് സുനിൽ കുമാർ-ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീർഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ​ വിവാഹത്തിലെത്തിയത്​.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ്​രജിസ്​ട്രാർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പ​ങ്കെടുത്തത്​. ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് അരീനയിൽ വൈകീട്ട്​ അഞ്ചു മുതൽ വിവാഹസൽക്കാരം നടക്കും. ബാഡ്മിന്റൺ ടൂർ സീരീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top