Entertainment

ശ്രീനിവാസൻ പൂർണ ആരോഗ്യവാൻ, മനസ്സിലുള്ള തിരക്കഥ എഴുതുന്നതിനെക്കുറിച്ച് സംസാരിച്ചെന്നും നടി സ്മിനു സിജോ

കൊച്ചി: ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിയേട്ടന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനാണെന്നാണ് സ്മിനു പറയുന്നത്.ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്.

”ഈ സന്തോഷം എന്നും മായാതിരിക്കട്ടെ.. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്.

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച്‌ സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോൾ മതി മറന്ന് ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോ അറിയില്ല.

എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ സംസാരിച്ചു.എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്.

പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടന്‍.ആ കണ്ണുകളിലെ തിളക്കം ആത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്..” എന്നുമാണ് സ്മിനു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നെങ്കിലും പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ശ്രീനിവാസന്റെ തന്നെ ഭാര്യയായിട്ടുള്ള ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നീട് കൈനിറയെ സിനിമകളുമായി സ്മിനു മലയാള സിനിമയില്‍ തരംഗമായി മാറുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തിലൂടെ സ്മിനുവിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top