Ernakulam

കേരളത്തിലെ ആദ്യത്തെ വിപ്പിംഗ് ക്രീം പ്ലാന്റും അത്യാധുനിക ഐസ്ക്രീം എക്സ്ട്രൂഷൻ പ്ലാൻ്റുമായി ക്യാമെറി ഐസ്ക്രീംസ്

Edit:Sanoj

ആലുവ: അത്യാധുനിക ഐസ്ക്രീം എക്സ്ട്രൂഷൻ പ്ലാൻറ് സ്ഥാപിച്ച് ക്യാമെറി ഐസ്ക്രീംസ് 800 കോടി വിറ്റു വരവുള്ള കേരള മാർക്കറ്റിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു.അത്യാധുനികമായ ഉപകരണങ്ങളും സംവിധാനങ്ങളും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ക്യാമെറി ഐസ്ക്രീംസിൻ്റെ വിപ്പിംഗ് ക്രീം പ്ലാന്റിന്റെയും ഐസ്ക്രീം എക്സ്ട്രൂഷൻ പ്ലാന്റിന്റെയും ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. ക്യാമെറി ഐസ്ക്രീംസ് പാർട്ണർമാരായ ബിനോയ് ജോസഫ്, വർഗീസ് എം.ഇ, സ്റ്റീഫൻ എം.ഡി, നിജിൻ തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ആലുവയിലെ വ്യവസായിക മേഖലയിലാണ് പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാന്റിന്റെ ഉത്പാദന യൂണിറ്റ്. എസ്പിഎക്സ് ഫ്ലോ യുഎസ്എ, വോയ്റ്റ എൻജിനീയറിങ് ഓസ്ട്രിയ, ടെട്രാ പാക്ക് ഡെന്മാർക്ക് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് ഉത്പാദന യൂണിറ്റ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 3000 ലിറ്റർ ശേഷിയുള്ള പ്ലാൻറ് ഐസ്ക്രീമും വിപ്പിംഗ് ക്രീമും തുടർച്ചയായി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മെറിബോയ് ഗ്രൂപ്പിന്റെ വിഭജനത്തിനു ശേഷമാണ് ഈ ബ്രാൻഡ് വിഭാവനം ചെയ്തത്. കേരളത്തിലെ ആദ്യത്തെ വിപ്പിംഗ് ക്രീം പ്ലാൻറ് ആണിത്. ബേക്കറിയിലും പലഹാര വ്യവസായത്തിലും വ്യാപകമായി ഉപയോഗിക്കുന്ന വിപ്പിംഗ് ക്രീം വ്യവസായം കോവിഡിന് ശേഷം മികച്ച വളർച്ചയിലാണ്.

പാൽ അനുബന്ധ ഉൽപ്പന്നങ്ങളുടെ ബിസിനസ്സിൽ മുൻനിരയിലുള്ള കമ്പനിയാണ് ന്യൂട്ടിക്രീംസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രോസൺ ഡയറി ഇൻഡസ്ട്രിയയിലെ മികച്ച നിർമ്മാതാവ് ആവുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ന്യൂട്ടിക്രീംസ് അവതരിപ്പിക്കുന്ന മറ്റൊരു ബ്രാൻഡ് ആണ് ക്യാമെറി ഐസ്ക്രീംസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top