Breaking News

പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിലായിരുന്നു സംഭവം.

ചെറുകുളത്തൂര്‍ പറമ്പിൽത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് 7.15-ഓടെയാണ് സംഭവം. പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനമേള ഗായകനാണ്.

അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതിയമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top