Breaking News

ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളർത്തുപട്ടി സൊമാറ്റോക്കാരൻ്റെ ജനനേന്ദ്രിയത്തിൽ കടിച്ചു/വീഡിയോ

ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ ഒരു ആണ്‍കുട്ടിയെ കടിച്ചതിന് സമാനമായ മറ്റൊരു സംഭവമുണ്ടായി.നവി മുംബൈയിലെ ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

 

ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുപട്ടിയുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ ഉടമ അതിനെ പിടിച്ചുമാറ്റിയെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്നത് വീഡിയോയില്‍ കാണാം.

നോയിഡയിലെ സെക്ടര്‍ 75ലെ അപെക്‌സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്ബോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച്‌ വീഴുന്നതു വീഡിയോയില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top