ബംഗളുരു: സ്കൂട്ടർ തെന്നി നിലത്ത് വീണ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗളൂരുവിലെ സ്കൂളില്‍ ജോലിചെയ്യുന്ന അഖില (23) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെ വൈറ്റ്ഫീല്‍ഡിന് സമീപത്തായിരുന്നു സംഭവം.
രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വെള്ളം നിറഞ്ഞുകിടന്ന റോഡില്‍ സ്കൂട്ടര്‍ തെന്നുകയായിരുന്നു. തുടര്‍ന്ന് വീഴാതിരിക്കുന്നതിനായി അഖില അടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചതും ഷോക്കേറ്റുവീണു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇലക്ട്രിസിറ്റി സംവിധാനങ്ങളുടെ തകരാറാണ് അഖിലയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.