Business

ആകർഷകമായ ഓഫറുകളുമായി എം ഐ

പ്രമുഖ ഇലക്ട്രോണിക് മൊബൈൽ ബ്രാൻഡ് ആയ എം ഐ ഓണത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചു. എം ഐ ഓണ വിസ്മയം ഓഫറിന്റെ ഭാഗമായി സ്മാർട്ട് ടിവികൾക്ക് മൂന്നുവർഷത്തെ വാറണ്ടി 7500 രൂപ വരെ ക്യാഷ് ബാക്ക് ഓഫർ കൂടാതെ 40 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ മോഡലുകളായ റെഡ്മി, ഷവോമി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കപ്പിൾസിന് ദുബായ് ട്രിപ്പും മറ്റു ഭാഗ്യശാലികൾക്ക് റെഡ്മി 40 ഇഞ്ച് സ്മാർട്ട് ടിവി എന്നിവയും സമ്മാനമായി നൽകുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഉറപ്പായ സമ്മാനവുമുണ്ട്.

എല്ലാ റെഡ്മി എംഐ ലാപ്ടോപ്പുകൾക്കും ഒരു വർഷം അധിക വാറണ്ടിയും ലാപ്ടോപ്പ് ബാക്ക് പാക്കും ലഭിക്കുന്നതാണ്.

ഈ ഓഫറുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ പത്താം തീയതി വരെ കേരളത്തിൽ ഉടനീളം എല്ലാ എം ഐ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.

കൊച്ചി എംജി റോഡിലെ സെൻട്രൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സോണൽ ബിസിനസ്സ് മാനേജർ അഭിലാഷ് ദേവരാജൻ, സ്റ്റേറ്റ് ഹെഡ് പ്രിജോ പീറ്റർ, റീട്ടെയിൽ മാർക്കറ്റിംഗ് ഹെഡ് ദീപഞ്ചൻ പോൾ എന്നിവർ ചേർന്നാണ് ഓണം വിസ്മയം 2022 ഓഫറുകൾ പ്രഖ്യാപിച്ചത്.

ഓണത്തോട് അനുബന്ധിച്ച് എംഐയുടെ ഓണവിസ്മയം തീം സോങ് ചടങ്ങിൽ പുറത്തിറക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top