Breaking News

മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടൽ, റബ്ബർ തോട്ടം ഒലിച്ചുപോയി, ആളപായമില്ല

മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്.ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു.

ഉരുള്‍പൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു.

ജില്ലയില്‍ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.

അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top