Breaking News

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

മലപ്പുറം പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ പന്തല്ലൂർ മുടിക്കോടുവെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/J24nfenwy5YIvyzCciccLb

മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമായിരുന്നു അപകടത്തിൽപെട്ടത്. മരിച്ച രണ്ടുപേരും പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വാർത്തകൾ ഫേസ്ബുക്കിലും ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://www.facebook.com/100064141023985/posts/436127308535300/?flite=scwspnss

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top