Breaking News

ഇന്ന് അഷ്ടമിരോഹിണി, വീഥികൾ അമ്പാടിയാകും, ആറന്മുള വള്ളസദ്യയും ഇന്ന്

ഇന്ന് ശ്രീകൃഷ്ണ ജയന്തി.നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ അലങ്കരിച്ച വീഥികളില്‍  ഉണ്ണിക്കണ്ണന്‍മാര്‍ നിറയും.ബാല​ഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളാണ് നടക്കുക.

രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആഘോഷം കൂടിയാണ് ഇത്തവണത്തേത്.

ആറന്മുളയിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന് നടക്കും. രാവിലെ 11.30 ന് കൊടിമരച്ചുവട്ടില്‍ വിളക്ക് കൊളുത്തുന്നതോടെയാണ് അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കമാവുന്നത്. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ അഷ്ടമി രോഹിണി വള്ളസദ്യയില്‍ പങ്കെടുക്കും.

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

”അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ.

എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top