കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 38,320ല്‍ എത്തി.ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവനില്‍ കുറഞ്ഞത്.
കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 640 രൂപയുടെ വര്‍ദ്ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. വിപണി അവധിയായിരുന്ന കഴിഞ്ഞ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 38,520 രൂപയായിരുന്നു പവന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.