Latest News

സ്വാതന്ത്ര്യദിനത്തില്‍ ഐ ലൗ തൃശൂര്‍ പദ്ധതിയുമായി ലിയോസ്

 

തൃശൂര്‍: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ ഒന്‍പതിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ഇന്ത്യന്‍ പതാകയ്ക്ക് സമീപമായി ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത ഐ ലൗവ് മ്മടെ തൃശൂര്‍ സിഗനേച്ചർ ബോർഡ്‌ സമർപ്പണം റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനിയര്‍ ഹാരീസ് യൂസഫ് സായിയും,ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ലിയോ വി. ജെ യും ചേർന്ന് നിർവഹിക്കുന്നു.

റെയില്‍വെ സ്‌റ്റേഷനിലെ അപ്പ്രോച്ച് ഗാർഡൻ, ബഞ്ച് ഗാർഡൻ തുടങ്ങിയവയുടെ പരിപാലനവും വൃക്ഷ തൈകളുടെ വിതരണവുമാണ് ലിയോസ് ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ഇനം വൃക്ഷ തൈകള്‍ വിതരണവും നടത്തും. ഇന്ത്യന്‍ റെയില്‍വെയിലെയും ലിയോസിലെയും ജീവനക്കാരും സ്റ്റാഫുകളും യാത്രക്കാരും പരിപാടിയില്‍ പങ്കാളികളാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top