Breaking News

മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി:മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി.ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

മതമില്ലാത്തതിന്റെ പേരില്‍ ഇവരെ മാറ്റി നിര്‍ത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിന്റെ പേരില്‍ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നല്‍കിയ ഹര്‍ജി പരി​ഗണിക്കവേയാണ് ജസ്റ്റിസ് വിജെ അരുണ്‍ അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

ഇവര്‍ മതരഹിതരാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിനായി സര്‍ക്കാര്‍ നയവും മാനദണ്ഡവും പുതുക്കണം. മതരഹിതരുടെ അവകാശങ്ങള്‍ തടയരുതെന്നും ഉത്തരവില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top