Breaking News

ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് നീട്ടി

ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് നീട്ടി. തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതു ശരിയല്ലെന്നു സസ്പെൻഷൻ പുനഃപരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തി. 90 ദിവസം കൂടി സസ്പെൻഷൻ തുടരണമെന്ന കമ്മിറ്റി ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top