Breaking News

സ്വകാര്യ ബസിന്‍റെ പിന്‍വശം സ്കൂട്ടറിൽ തട്ടി, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂട്ടറിൽ സ്വകാര്യ ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു.പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുറ്റിച്ചൂര്‍ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണന്‍ (29) ആണ്​ മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറില്‍ ബസിന്‍റെ പിന്‍വശം തട്ടി ഡോക്ടര്‍ ബസിന്‍റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഭർത്താവ്: ഉണ്ണികൃഷ്ണൻ. മകന്‍: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/J24nfenwy5YIvyzCciccLb

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top