Breaking News

91 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, മാല പൊട്ടിച്ചു ഓടി, യുവാവ് അറസ്റ്റിൽ

തൃശൂർ: 91 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇരിങ്ങാലക്കുട മാടായിക്കോണത്താണ് സംഭവം.പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാര്‍(36) ആണി അറസ്റ്റിലായത്.

കഴിഞ്ഞ നാലാം തീയതി ഉച്ചയ്‌ക്കായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധികയെ വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പീഡന ശ്രമം വയോധിക എതിര്‍ത്തതോടെ ഇയാള്‍ മാല പൊട്ടിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.നേരത്തെയും ഇത്തരത്തില്‍ മോഷണത്തിനും ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top