തിരൂർ:പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാന്റായ അഡ്രസ്സ് അപ്പാരലിൻ്റെ തിരൂരിലെ നവീകരിച്ച ഷോറൂമിൻ്റെ ഉത്ഘാടനവും, ഈദ് -ഓണം കോണ്ടസ്റ്റ് വിന്നർക്കുള്ള ബിഎംഡബ്ല്യ ബൈക്കിന്റെ താക്കോൽ ദാനവും ബഹുമാനപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
ചടങ്ങിൽ അഡ്രസ് മെൻസ് അപ്പാരൽസ് മാനേജിങ് ഡയറക്ടർ ഷംസുദ്ധീൻ നെല്ലറ , എഎകെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുസ്തഫ എന്നിവർ സന്നിഹിതരായിരുന്നു. “ചെക്കൻ “എന്ന സിനിമയിലൂടെ പ്രശസ്തനായ നാടൻ പാട്ടു കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പ്, ഗായകരായ ശ്രീ ബാദുഷ, സൽമാൻ, വയലിനിസ്റ്റ് സെഫിൻ ഫരീദ് എന്നിവർ അതിഥി കളായും എത്തിയിരുന്നു.
ഉത്ഘാടനത്തോടനുബന്ധിച്ചു 3000/രൂപക്ക് പർചെയ്സ് ചെയ്താൽ 2000/-രൂപയുടെ പ്രൊഡക്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.
ഈ ഓഫർ ഇന്ന് അവസാനിക്കുമെന്ന് മാനേജ്മെൻറ് അറിയിക്കുന്നു..