Breaking News

കിടങ്ങില്‍ വീണ് പരുക്കേറ്റതല്ല, ചക്കിയുടെ മരണം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട് നൂല്‍പ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭര്‍ത്താവ് ​ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചത്.

കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നിര്‍മിച്ച കിടങ്ങില്‍ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് ​ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തിടുക്കത്തില്‍ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രം​ഗത്തെത്തി.

തുടര്‍ന്ന് ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ശാസ്ത്രീയ പരിശോധനയില്‍ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ചക്കിയെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ​ഗോപി പൊലീസിനോട് സമ്മതിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top