പാലക്കാട്: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളിലൂടെയും അഞ്ച് സെന്റീമീറ്റർ വീതം ജലം പുറത്തേയ്ക്ക് ഒഴുക്കുന്നു. കൽപ്പാത്തി പുഴ ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
മലമ്പുഴ ഡാം തുറന്നു, നാല് ഷട്ടറുകൾ തുറന്നു 5 സെ.മി വീതം ജലം ഒഴുക്കുന്നു
By
August 5, 2022 4:05 pm