തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധനാഫലം. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വന്നത്. യുവാവ് ചികിത്സ തേടാൻ വൈകിയോന്നും അന്വേഷിക്കുന്നു. യുവാവുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB