പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്നാണ് കാർ മറിഞ്ഞത്. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുമളി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ചാണ്ടി മാത്യു, ഫെബ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
നാട്ടുകാർ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയ ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.