Breaking News

മലപ്പുറത്ത് പതിനൊന്നുകാരൻ തൂങ്ങി മരിച്ചനിലയിൽ

 

മലപ്പുറം:വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്ളുൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്.കൊണ്ടോട്ടി കാടപ്പടി സ്വദേശി ഷംഷറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (11) ആണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ ആറു മണിയോടെയാണ് വിദ്യാർത്ഥിയെ കോളേജ് കെട്ടിടത്തിലെ താമസ സ്ഥലത്ത് സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഉടൻ തന്നെ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന്കൽപ്പകഞ്ചേരി പോലീസും മലപ്പുറത്ത് നിന്നെത്തിയ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവം സ്ഥലത്ത് പരിശോധന നടത്തി.എന്നാൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ എന്തായാലും പുറത്ത് കൊണ്ടുവരണമെന്ന് തിരുനാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുസ്തഫ പറഞ്ഞു.കഴിഞ്ഞദിവസമാണ് മരണപ്പെട്ട സ്വാലിഹിന്റെ അമ്മാവൻ്റെ വിവാഹം കഴിഞ്ഞത്.ഇതിന് ശേഷമാണ് ബന്ധുക്കൾ കോളേജിൽ കൊണ്ടാക്കി മടങ്ങിയത്.

ഇതിനു ശേഷമാണ് വിദ്യാർത്ഥിയെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം നടക്കട്ടെ എന്താണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് ഉടനടി കണ്ടെത്തണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ പോലീസിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top