Breaking News

ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി:ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഐഎസ്‌സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്.www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.

എസ്‌എംഎസ് വഴി ഫലം അറിയാന്‍ ഐഎസ്‌സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.

ആദ്യ സെമസ്റ്റര്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമായിരുന്നതിനാല്‍, 2021-22 അധ്യയന വര്‍ഷം രണ്ടു സെമസ്റ്ററുകളിലായാണ് ഐഎസ്‌സി പരീക്ഷകള്‍ നടത്തിയത്. ആദ്യ സെമസ്റ്റര്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം സെമസ്റ്റര്‍ 2022 ഏപ്രില്‍മേയ് മാസങ്ങളിലുമാണ് നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top