Breaking News

ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം;ഹാജരില്ലാഞ്ഞിട്ടും ഹാള്‍ടിക്കറ്റ് അനുവദിച്ചെന്ന് പരാതി

കൊച്ചി: റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി.ജി. പരീക്ഷ എഴുതുന്നതിനായി 12 ദിവസത്തേക്കാണ് ജാമ്യം. അതേസമയം, ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാന്‍ മഹാരാജാസ് കോളേജ് ചട്ടവിരുദ്ധമായി ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആര്‍ഷോ ഒരു ദിവസം പോലും ക്ലാസ്സില്‍ ഹാജരായിട്ടില്ല. അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ല. എന്നാല്‍, ജാമ്യം കിട്ടാനായി കോളേജ് ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.വൈ.ഷാജഹാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകുമെന്നും ഷാജഹാന്‍ അറിയിച്ചു.”ഈ മാസം 12-ന് ആര്‍ഷോ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. പരീക്ഷ എഴുതാനായി മാത്രമേ ജില്ലയില്‍ പ്രവേശിക്കാവൂ എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top