COA

സി ഒ എ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു,വിഷൻ ചാനൽ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി

കോഴിക്കോട്: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് ജാഫർ ഖാൻ കോളനിയിൽ പ്രവർത്തനം ആരംഭിച്ചു.സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിനോട് അനുബന്ധിച്ച് കോഴിക്കോട് വിഷൻ ചാനൽ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ ഡിസ്ട്രിബ്യൂഷൻ പ്രഥമ ജനറൽ ബോഡി യോഗവും നടന്നു.

ജാഫർ ഖാൻ കോളനി ജംഗ്ഷനിലെ കോർണർ പോയിൻ്റ് ബിൽഡിങ്ങിലെ സി.ഒ.എ ജില്ലാ കമ്മറ്റി ഓഫീസ് സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം ചെയ്തു.ഈ മേഖലയിലെ കുത്തകകളെക്കാൾ മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ കഴിഞ്ഞു എന്നത് ചെറുകിട കേബിൾ കൂട്ടായ്മയായ സി.ഒ.എയുടെ വിജയം തന്നെയാണെന്ന് കെ.വി രാജൻ പറഞ്ഞു.

ചടങ്ങിൽ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന കോഴിക്കോട് വിഷൻ ചാനലിൻ്റെ ലോഗോ സിഡ്കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണൻ പ്രകാശനം ചെയ്തു.മാധ്യമങ്ങളെക്കുറിച്ച് വളരെ ഗൗരവമേറിയ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വിജയകൃഷ്ണൻ പറഞ്ഞു. സമൂഹനന്മയ്ക്ക് ഉതകുന്ന കാര്യങ്ങൾ ചെയ്യാൻ കോഴിക്കോട് വിഷന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ സി.ഒ .എ ജില്ലാ പ്രസിഡണ്ട് പി.പി അഫ്സൽ അധ്യക്ഷത വഹിച്ചു.ഓപ്പറേറ്റർമാരുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ഡിസ്ട്രിബ്യൂഷൻ്റെ പ്രഥമ ജനറൽ ബോഡി യോഗം സി.ഒ .എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡണ്ട് എം.മൻസൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജേഷ് അച്ചാണ്ടി, ഷുക്കൂർ കോളിക്കൽ, സംസ്ഥാന കമ്മറ്റി അംഗം എ.സി നിസ്സാർ ബാബു.ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ, ട്രഷറർ ടി.വാസുദേവൻ, ടീംസ് ചീഫ് പ്രമോട്ടർമാരായ ഷൈജോ പോൾ, കെ.വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top