Breaking News

ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്സ് ലക്ഷണം കണ്ടവർക്ക് രോഗബാധയില്ല, സമ്പർക്കത്തിലുള്ളവരും നെഗറ്റീവ്

തിരുവനന്തപുരം:മങ്കിപോക്‌സില്‍ കേരളത്തിന് ആശ്വാസ വാര്‍ത്ത. മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു.ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലത്ത് രോഗം ബാധിച്ചയാളുമായി സമ്പർക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ലെന്നും വീണാ ജോര്‍ജ് അറിയിച്ചു.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും നിരീക്ഷണത്തിലാക്കിയ രണ്ടുപേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തിയവര്‍ക്കും രോഗമില്ല. കേരളത്തില്‍ രോഗം ബാധിച്ച കൊല്ലം, കണ്ണൂര്‍ സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ല. ഇതും ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top