കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,120 രൂപയാണ് വില.ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്.4640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള മൂന്ന് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.