Breaking News

ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ, അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, മണിക്കെതിരെ അധിക്ഷേപവുമായി കെ സുധാകരൻ

തിരുവനന്തപുരം: എം എം മണിക്കെതിരെ അധിക്ഷേപവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിയുടേത്.ഒറിജിനില്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നായിരുന്നു അദ്ദേഹം പഞ്ഞത്. മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

‘മണിയുടെ മുഖവും ചിമ്പാൻസിയുടെ  മുഖവും ഒരുപോലെയല്ലേ. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടനല്ലേ പോയി പറയേണ്ടത് ” എന്നുമായിരുന്നു സുധാകരന്‍ പ്രതികരിച്ചത്.

കെ കെ രമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച്‌ നടത്തിയത്. ചിമ്ബാന്‍സിയുടെ ശരീരവും മണിയുടെ തലയും വച്ചുള്ള കട്ടൗട്ടാണ് മാര്‍ച്ചിന് പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിക്കുകയായിരുന്നു. ഉദ്ഘാടനത്തിനെത്തിയ വി ഡി സതീശന്‍ പാതി വഴിക്ക് മടങ്ങുകയും ചെയ്തു.

പിന്നാലെ,​ മണിയെ അപമാനിച്ച്‌ കട്ടൗട്ട് ഇറക്കിയ സംഭവത്തില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍,​ മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണെന്നും മണിക്കിതൊന്നും ഇല്ലല്ലോയെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top