Breaking News

മണ്‍സൂണ്‍ ബംപര്‍:10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുത്തു

തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. MA 235610 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ.എറണാകുളത്ത് വിറ്റ ടിക്കിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അര്‍ഹമായി. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് പുറമെ മൂന്നാം സമ്മാനമായി 12 പേര്‍ക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. MA 372281 MB 459462 MC 442856 MD 234387 ME 487449 MG 469415 MA 374928 MB 310072 MC 480022 MD 485585 ME 246216 MG 373685 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.

250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 2445740 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.

ഫിഫ്റ്റി ഫിഫ്റ്റി FF8 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FR 183520 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FU 443204 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗര്‍ണമി എന്ന പേരില്‍ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരില്‍ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top