Breaking News

ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി:പശ്ചിമ ബം​ഗാള്‍ ​ഗവര്‍ണര്‍ ജ​ഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോ​ഗത്തിലാണ് ​ ​ജ​ഗ്ദീപ് ധന്‍കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്.

രാജസ്ഥാന്‍ സ്വദേശിയായ ​ജ​ഗ്ദീപ് ധന്‍കര്‍ 2019 ജൂലൈ 30 മുതല്‍ ബം​ഗാള്‍ ​ഗവണര്‍ണറാണ്. സുപ്രീം കോടതി അഭിഭാഷകനായിരുന്നു.

രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച്‌ ലോക്‌സഭാംഗമായി. 1993-98ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തിയും സാധാരണക്കാരനുമാണ് ധന്‍കറെന്ന് നഡ്ഡ വിശേഷിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top