Breaking News

സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി: അടിമാലിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ല‍ഹ അലിയാർ (17) ആണ് മരിച്ചത്. സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിൽ വച്ച് കുഴഞ്ഞു വീണ അസ്ല‍ഹയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഇടുക്കി മെഡിക്കൽ കോളജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. സംസ്കാരം വ്യാഴാഴ്ച്ച നാല് മണിക്ക് ഷെല്യാമ്പാര മൊഹിയിദ്ദീൻ ജുമാ മസ്ജിദിൽ നടക്കും. അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ, അമ്മ : നസീമ, സഹോദരങ്ങൾ : ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി, എം.എ കോളജ്, കോതമംഗലം), അഹ്സന (എഫ്.എം.ജി.എച്ച്.എസ്.എസ് കൂമ്പൻപാറ), അഫ്ലഹ (എസ്.എൻ.വി യു.പി.എസ് ശെല്യാംപാറ).

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top