Breaking News

ബാറിലെ കൊലപാതകം:ഏഴം​ഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍, ക്വട്ടേഷന്‍ നൽകിയത് ജീവനക്കാരൻ

തൃശൂര്‍ തളിക്കുളം ബാറില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഏഴം​ഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍.ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘമാണ് അറസ്റ്റിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.

കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. കഞ്ചാവ്, ക്രിമിനല്‍ സംഘമാണ് ഇത്.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കള്‍ക്കുംനേരെ ആക്രമണമുണ്ടാകുന്നത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി കുത്തേറ്റു. ബാറുടമ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് അനന്തുവിനുമാണ് കുത്തേറ്റത്. കൃഷ്ണരാജിന് ​ഗുരുതരമായി പരിക്കേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തു തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തു ദിവസം മുൻപാണ് ഈ ബാര്‍ ഹോട്ടല്‍ ആരംഭിച്ചത്. ബില്ലില്‍ കൃത്രിമം കാണിച്ചെന്ന പേരില്‍ ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു.‌ ഇതേ തുടര്‍ന്ന് ജീവനക്കാരും ബാറുടമയും തമ്മില്‍ വഴക്കുണ്ടായി. പ്രശ്നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top