തിരുവനന്തപുരം:കാണാതായ തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ കിരണിന്റെ ചെരിപ്പ് പൊലീസിന് ലഭിച്ചു.രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവാവ് കടലില്‍ ചാടിയെന്നാണ് സംശയിക്കുന്നത്. കിരണിന്റെ ചെരിപ്പ് ആഴിമലയില്‍ നിന്ന് കോസ്റ്റല്‍ പൊലീസ് കണ്ടെത്തി.
വിഴിഞ്ഞം സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയതിന് പിന്നാലെയാണ് കിരണിനെ കാണാതായത്. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. സുഹൃത്തിനെ കണ്ട് കിരണ്‍ അടക്കം മൂന്ന് പേര് മടങ്ങുന്നതിനിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലുമായി എത്തി ഇവരെ തടഞ്ഞുനിര്‍ത്തി. തങ്ങളെ മര്‍ദ്ദിച്ചതായി കിരണിന്റെ കൂട്ടുകാരന് പറയുന്നു.
തുടര്‍ന്ന് ബൈക്കില്‍ കിരണിനെ ബലമായി പിടിച്ചുകൊണ്ടുപോയി. വഴിയരികില്‍ ബൈക്കില്‍ നിന്ന് ചാടിയ കിരണിനെ പിന്നീട് കാണാതായെന്നാണ് പരാതിയില്‍ പറയുന്നത്.