Breaking News

ജോലിക്ക് ചേരാൻ പോകവേ അപകടം,സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ ദേശീയപാതയിൽ പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf

സ്‌നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്. മിനിലോറിയുടെ അടിയില്‍പ്പെട്ട സ്‌നേഹയെ പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top