തൃശൂർ:പനി ബാധിച്ച് മുന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന് സാം ആണ് മരിച്ചത്.9 വയസായിരുന്നു.ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വേലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഗള്‍ഫിലായിരുന്ന പിതാവ് വര്‍ഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.