Breaking News

പി സി ജോർജിനെതിരായ പീഡനക്കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി

തിരുവനന്തപുരം:പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് കോടതി.ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നല്‍കാന്‍ അഞ്ച് മാസം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നു കോടതി ചൂണ്ടികാട്ടുന്നു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം.

മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. ഇത്തരം നിയമ നടപടികളെ കുറിച്ച്‌ ധാരണയുള്ള ആളുമാണ് പരാതിക്കാരി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്ന വേളയില്‍ പരാതിയെ കുറിച്ച്‌ അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ല.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച്‌ ലൈംഗിക താത്പര്യത്തോടെ പിസി ജോര്‍ജ് തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോര്‍‍ജിനെ വിളിച്ച്‌ വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top