Breaking News

സ്‌കോര്‍പിയോ സുരക്ഷാവേലിയിലിടിച്ചു; അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു

 പത്തനംതിട്ട: റാന്നി ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന്‍(18), അയല്‍വാസിയും സുഹൃത്തുമായ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സുരക്ഷാ ഇരുമ്പ് വേലിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘതത്തില്‍ രണ്ട് പേരും പുറത്തേക്ക് തെറിച്ചുവീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

റാന്നി പൊലീസ് എഎസ്‌ഐ കൃഷ്ണന്‍കുട്ടിയുടേയും റാന്നി മുന്‍സിപ്പല്‍ കോടതി ജീവനക്കാരി ജിതയുടേയും മകനാണ് യദു കൃഷ്ണന്‍. എം.സി വര്‍ഗീസ്-ലിസി ദമ്ബതികളുടെ മകനാണ് സിജോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top