Latest News

സ്വർണക്കടത്തുകാർ വീഡിയോയിൽ കുടുങ്ങി;വൈറലായ വീഡിയോ കാണാം

സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ ‘കൂളായി’ ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകൾ. ഉറുമ്പിനെ പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്.

അധ്വാനമൊക്കെ ശരി തന്നെ, എന്നാലും ഇതിത്തിരി കൂടുതലല്ലേ എന്നാണ് വൈറല്‍ ആയ ഈ പുതിയ വീഡിയോ കണ്ട് സൈബര്‍ ലോകം ചോദിക്കുന്നത്. അരിമണിയോ പഞ്ചസാരയോ ഒന്നുമല്ല, ഒരു സ്വര്‍ണമാലയാണ് ഇതില്‍ ഉറുമ്പുകൾ ചുമന്നുകൊണ്ടുപോവുന്നത്. എന്തായാലും സ്വര്‍ണക്കടത്തുകാരെ ആരോ വിഡിയോയില്‍ കുടുക്കി, കൈയോടെ ഇന്റര്‍നെറ്റിലെത്തിച്ചു. വൈറല്‍ ആയി പറക്കുകയാണ് ഉറുമ്പുകളുടെ സ്വര്‍ണക്കടത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top