Breaking News

സ്ത്രീകളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ, വൈദികനെതിരെ പരാതി, നടപടിയുമായി രൂപത

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി.കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് ആരോപണം. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.

മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്. നാനൂറിലധികം വനിതകളുള്ള ​ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ അയച്ചത്. പരാതി ഉയര്‍ന്നതോടെ വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നാണ് രൂപതയുടെ വിശദീകരണം.

എന്നാല്‍ വീഡിയോ അയച്ചതില്‍ പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിന്റെ വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് ‌വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top