തൃശ്ശൂർ:തിരൂരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. ക്ലോസറ്റില്‍ വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്ക് തുറന്നപ്പോള്‍ ഇരുവരും വീഴുകയായിരുന്നു.
ബംഗാള്‍ സ്വദേശികളായ അലാമ ഷേഖ് (30) ഷേഖ് അഷ്റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇവർ താമസിക്കുന്ന സ്ഥലത്ത് ഉള്ള ഒരാളുടെ 8000 രൂപ ക്ലോസറ്റിൽ നഷ്ടപ്പെടുകയായിരുന്നു. അത് എടുക്കാനായി ഒരാൾ ആദ്യം സെപ്റ്റിടാങ്ക് പൊളിച്ചു ഇറങ്ങി. ഇറങ്ങിയ ആളെ രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.